കൊല്ലം : പ്രസിദ്ധമായ പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ.കെ.രാമചന്ദ്ര അഡിക മുഖ്യകാർമികത്വത്തിൽ നവചണ്ഡികായാഗം നടക്കും.യാഗത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ പൂർത്തിയാകുന്നു.ഈ നവംബർ മാസം 1,2 തീയതികളിലാണ് മഹാ യാഗം നടക്കുക.

ലോക നന്മ മാത്രമാണ് ഇതു പോലുള്ള ഹോമങ്ങളുടെ ഉദേശമെന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ അർച്ചകൻ കെ.എൻ.സുബ്രഹ്മണ്യ അഡിഗ സന്ദേശത്തിൽ പറഞ്ഞു.ചണ്ഡി എന്നാൽ മഹാദേവി, മഹാസരസ്വതി, മഹാലക്ഷ്മി ഒന്നായി നിൽക്കുന്ന ഭാവത്തോട് കൂടിയ ആദിപരാശക്തി എന്നാണ് സങ്കല്പം.ദേവി സാന്നിധ്യമുള്ള മഹാക്ഷേത്രങ്ങളിൽ പ്രതിഷ്ഠാദിനത്തിലും ശക്തിപൂജാ സന്ദർഭങ്ങളിലും ഈ ഹോമം നടത്തുന്നതായി മുഖ്യ തന്ത്രി അറിയിച്ചു.

.എല്ലാ ഭക്തജനങ്ങളും മഹാചണ്ഡികായാഗത്തിൽ പങ്കെടുത്ത് പുറ്റിങ്ങൽ അമ്മയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങേണ്ടതാണെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

