തിരുവനന്തപുരം : പ്രശസ്ത പിന്നണി ഗായകന്റെ ഈ വർഷത്തെ ഓണപ്പാട്ട് “ഓണക്കൈനീട്ടം” റിലീസ് ഇന്ന്.ഓണം ആൽബമായി ചിത്രീകരിച്ച വീഡിയോ ഗാനം എം ജി ശ്രീകുമാർ ഒഫീഷ്യലിൽ ഇന്ന് വൈകിട്ടോടുകൂടി റിലീസ് ചെയ്യുമെന്ന് എം ജി മ്യൂസിക് അക്കാഡമി പ്രിൻസിപ്പൽ ഹെഡ് ഐശ്വര്യാ എസ്സ് കുറുപ്പ് അറിയിച്ചു.

എം ജി ശ്രീകുമാർ ആലപിച്ച അരികിൽ പൊന്നയ്യൻ ,ഹന്ത ഭാഗ്യം ജനനം തുടങ്ങിയ ഗാനങ്ങൾക്ക് ശേഷം ഉമേഷ്‌കുമാർ ഗാന രചനയും സംഗീതവും നിർവഹിക്കുന്ന ഗാനമാണ് ഓണക്കൈനീട്ടം.”അന്നത്തെ മുത്തശ്ശിക്കും.. നിന്നാരംഭിക്കുന്ന ഗാനം എം ജി ശ്രീകുമാറും അദ്ദേഹത്തിന്റെ എം ജി മ്യൂസിക് അക്കാദമിയിലെ മിടുക്കരായ സംഗീത വിദ്യാർത്ഥികളും ഉമേഷ് കുമാറും കർണാടക സംഗീതജ്ഞൻ സുകുമാര കുറുപ്പും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

എം ജി ശ്രീകുമാറിനൊപ്പം എം ജി മ്യൂസിക് അക്കാദമിയിലെ സംഗീത വിദ്യാർത്ഥികളും ഉമേഷ് കുമാറും ,ഐശ്വര്യയും,കർണാടക സംഗീതജ്ഞൻ സുകുമാരക്കുറുപ്പും അഭിനയിച്ചിട്ടുണ്ട്.

ലാൽ അഴകം സംവിധാനം നിർവഹിച്ചിരിക്കുന്നു.ഓർക്കസ്‌ട്രേഷൻ- സിജോ സ്റ്റീഫൻ (ആലാപ് സ്റ്റുഡിയോ ), മിക്സിങ് ആൻഡ് മാസ്റ്ററിങ് സുനീഷ് (ബെൻസൺ ക്രയേഷൻസ് ),കൊറിയോഗ്രാഫി – സിമി ബാഹുലേയൻ ൯(എം ജി മ്യൂസിക് അക്കാഡമി )സിനിമറ്റോ ഗ്രാഫർ – ദിനേശ് കൃഷ്ണൻ,ക്യാമറ അസ്സോസിയേറ്റ് – ഇമ്മാനുവേൽ,ക്യമറ അസിസ്റ്റൻ്റ് – അരുൺ ലാൽ, എഡിറ്റ് – ജിത്തു ജോവിയൽ.


ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ ഉദിത് നായർ, വൈറൽ താരം ആയ്‌ന ബിനു, നിവേദ്യ എൻ കുറുപ്പ്,ആയില്യ ,ആലിയാ, ആരുഷ് സുനിൽ,ശ്രീനവ്,എയ്ജ്ഞൽ,നിസാന ,ആകർഷ് ,അർഷ,അർജ,ഭവന്യ,സിമി ബാഹുലേയൻ,പത്മകുമാരി,സുനില, സിന്ധു, ഷീജ തുടങ്ങിയവരും വിഡിയോയിൽ അഭിനയിച്ചിട്ടുണ്ട്.




