തിരുവനന്തപുരം : കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ.വെഞ്ഞാറമൂട് സ്വദേശി ആതിര (33) യാണ് മരിച്ചത്.
പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരിയുടെ ഭാര്യയാണ് ആതിര . ഇൻസ്റ്റാഗ്രാം വഴി യുവതി പരിചയപ്പെട്ട കൊച്ചി സ്വദേശിയായ യുവാവാണ് കൊല ചെയ്തതെന്ന് സൂചന. ഇയാൾ ഈ ഭാഗത്ത് രണ്ടു ദിവസം മുൻപ് എത്തിയിരുന്നതായി പറയുന്നു.ക്ഷേത്രത്തിനു എതിർവശത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടത്.
രാവിലെ 9 മണിക്കു ശേഷമാകാം കൊല നടന്നത്. പ്രതി യുവതിയുടെ സ്കൂട്ടറുമായി കടന്നതായും സൂചന . കഠിനംകുളം പൊലീസ് പരിശോധന നടത്തുന്നു. കൊലയുടെ കാരണം വ്യക്തമല്ല . ആതിരയ്ക്ക് 6 വയസ്സുള്ള മകൻ ഉണ്ട്.