Education

ഫീസ് അടച്ചു അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ യാതൊരു വിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.

തിരുവനന്തപുരം : സ്കൂൾതല അധ്യാപകയോഗ്യതാ പരീക്ഷക്കുള്ള (KTET) അപേക്ഷാ തിയതിയായി.

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ, സ്പെഷ്യൽ വിഭാഗം എന്നീ വിഭാഗങ്ങളിലേക്കുള്ള പരീക്ഷാ തിയതിയാണ് പ്രഖ്യാപിച്ചത്.

നവംബർ ഏഴ് മുതൽ 17 വരെ ktet.kerala.gov.in വഴി അപേക്ഷിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി./ എസ്.ടി./ ഭിന്നശേഷി/ കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപ വീതവുമാണ് അപേക്ഷാഫീസ്.

ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് എന്നീ പേയ്മെന്റ് പോർട്ടലുകളിലൂടെ അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ, യോഗ്യത, മറ്റു വിവരങ്ങൾ ktet.kerala.gov.in, pareekshabhavan.kerala.gov.in ഇനീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഫീസ് അടച്ചു അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ യാതൊരു വിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *