തൃശൂർ : കൊടുങ്ങല്ലൂരിലെ എടവിലങ്ങ് കാരയിൽ തിരമാലയ്ക്കൊപ്പം ചാള മൽസ്യം കൂട്ടത്തോടെ വന്നടിഞ്ഞു.പിടയ്ക്കുന്ന ചാളക്കൂട്ടം കരയ്ക്കടിഞ്ഞത് നാട്ടുകാരിൽ അത്ഭുതം സൃഷ്ടിച്ചു.
പല കടപ്പുറങ്ങളിലും ചാള ചാകരയുണ്ടായതായുള്ള വാർത്തകൾ കണ്ടിട്ടുണ്ടെങ്കിലും
പിടയ്ക്കുന്ന ചാളക്കൂട്ടം കൺമുന്നിൽ കരയ്ക്കടിഞ്ഞത് നാട്ടുകാരിലുണ്ടാക്കിയ അത്ഭുതത്തിന് കണക്കില്ല.
കൈ നിറയെ ചാളയുമായാണ് കടപ്പുറത്തെത്തിയവർ ഒട്ടുമിക്കവരും മടങ്ങിയത്.