തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ അടുത്ത വർഷത്തെ പൊങ്കാല മഹോത്സവത്തിനു മുന്നോടിയായി കുത്തിയോട്ട രജിസ്ട്രേഷൻ നവംബർ 17ന് (വൃശ്ചികം 1) ആരംഭിക്കും.
ഉത്സവത്തിന്റെ മൂന്നാംനാൾ മുതലാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. 10 മുതൽ 12 വയസുവരെയുള്ള ബാലന്മാർക്കാണ് വ്രതമെടുക്കാനുള്ള അവസരം. കഴിഞ്ഞ തവണ 743 ബാലന്മാരാണ് വ്രതമെടുത്തത്.
പൊങ്കാല മഹോത്സവം ഫെബ്രുവരി 17 മുതൽ 26 വരെ നടക്കും. 25നാണ് പൊങ്കാല.പൊങ്കാല ഉത്സവത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു.
കെ.ശിശുപാലൻനായർ (ജനറൽ കൺവീനർ), വിജയകുമാർ എ.എൽ (ജോയിന്റ് ജനറൽ കൺവീനർ), ആർ.രവീന്ദ്രൻനായർ, വി.ഹരികുമാർ, കെ.ശ്രീകുമാരൻനായർ, ആർ.രാജൻനായർ, അജിത്കുമാർ. സി, നിഷ പി.നായർ, ചിത്രലേഖ. ഡി, ശോഭന. എസ്, രാജേശ്വരി അമ്മ.എൽ (സബ് കമ്മിറ്റി കൺവീനർമാർ).