Kerala News

ഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാരം ചടങ്ങിൽ മന്ത്രി സമ്മാനിക്കും.

തൃശൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവം നവംബർ 8 ന് വൈകിട്ട് 6ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ പദ്മഭൂഷൺ മധുരൈ ടി.എൻ ശേഷഗോപാലന് ചടങ്ങിൽ മന്ത്രി സമ്മാനിക്കും.

തുടർന്ന് പുരസ്കാര സ്വീകർത്താവിൻ്റെ സംഗീതകച്ചേരിയും മേൽപുത്തുർ ആഡിറ്റോറിയത്തിൽ അരങ്ങേറും. നവംബർ 9 ന് രാവിലെ ഏഴു മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ചെമ്പൈ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിക്കുന്നതോടെ 15 ദിവസം നീളുന്ന സംഗീതോത്സവത്തിന് തുടക്കമാകും.

Leave a Reply

Your email address will not be published. Required fields are marked *