തൃശൂർ : ഗുരുവായൂർ റെയിൽവേ മേൽപാലം ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.രാതി 7നാണ് ഉദ്ഘാടനം. തുടർന്ന് 3 കെഎസ്ആർടിസി ബസുകൾ ആദ്യം പാലത്തിലൂടെ യാത്ര ചെയ്യും.

പാലത്തിൽ ജനത്തിരക്ക് ഒഴിഞ്ഞാൽ നാളെ രാത്രി മുതൽ വാഹന ഗതാഗതം ആരംഭിക്കും. പാലത്തിന് അടിഭാഗത്ത് ഇപ്പോഴത്തെ കരാറുകാർ തന്നെ ടൈൽ വിരിച്ച് പൂന്തോട്ടം ഒരുക്കും. പാലത്തിന്റെ ഇരുവശത്തും അടിഭാഗത്ത് പാർക്ക്, ഓപ്പൺ ജിം എന്നിവ നിർമിക്കും. ഇതിനായി എംഎൽഎ ഫണ്ട് ചെലവഴിക്കും.

നാളെ ഉദ്ഘാടനം നടക്കുന്ന റെയിൽവേ മേൽപാലം ഇന്നു സന്ധ്യയോടെ ദീപാലംകൃതമാകും. വൈകിട്ട് മുതൽ പൊതുജനങ്ങൾക്ക് പാലത്തിൽ പ്രവേശിച്ച് നടന്നു കാണാം.
#guruvayurunderpass #guruvayoor