Kerala News

കാസര്‍കോട് കാഞ്ഞങ്ങാട് വെച്ച് ആറേമുക്കാലിനാണ് സംഭവം.

കാസർകോട്: ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്. കാസർകോട് കാഞ്ഞങ്ങാട് വെച്ച് ആറേമുക്കാലിനാണ് സംഭവം.

മം​ഗലാപുരം – തിരുവനന്തപുരം എക്സ്പ്രസാണ് ട്രാക്ക് മാറിക്കയറിയത്. ട്രാക്കിൽ വേറെ ട്രെയിൻ ഇല്ലാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.

സിഗ്നലിലെ തകരാറാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തെ കുറിച്ച് കൂടുതല്‍ സ്ഥിരീകരണം അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ല. സിഗ്നലിലെ തകരാറാണോ അതോ എഞ്ചിന്‍ ഡ്രൈവര്‍ക്ക് സംഭവിച്ച പിഴവാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ട്രാക്ക് മാറി എന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ട്രെയിൻ നിർത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *