തിരുവനന്തപുരം : മൂന്നു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക കൂടി അനുവദിച്ചു സർക്കാർ. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ പെൻഷനാണ് ധനവകുപ്പ് പണം അനുവദിച്ചത്. ഒരു മാസത്തെ കുടിശിക കഴിഞ്ഞ ദിവസവും അനുവദിച്ചിരുന്നു. ഇന്ദിര ഗാന്ധി ദേശീയ വാർദ്ധക്യ – വികലാംഗ – വിധവാ പെൻഷനുള്ള സംസ്ഥാന വിഹിതവും അനുവദിച്ചിട്ടുണ്ട്. പെൻഷൻ മുടങ്ങിയത് സർക്കാരിനെതിരെ പ്രതിപക്ഷം വലിയ ആയുധമാക്കിയിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പെൻഷൻ മുടങ്ങിയത്.
