Kerala News

തൊഴിലാളികള്‍ ഇന്ന് ഉച്ചവരെ പ്രതീകാത്മക സമരം നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നവംബര്‍ അഞ്ചു മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകള്‍ . ക. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാചകവാതക വിതരണം സ്തംഭിക്കും.

വേതന വര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബര്‍ ഓഫീസര്‍മാരും തമ്മില്‍ ഇരുപതോളം തവണ ചര്‍ച്ച നടന്നു. എന്നിട്ടും സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് ഡ്രൈവര്‍മാര്‍ സമരം നടത്തുന്നത്.

തൊഴിലാളികള്‍ ഇന്ന് ഉച്ചവരെ പ്രതീകാത്മക സമരം നടത്തി. സംസ്ഥാനത്തെ ഏഴ് പ്ലാന്റുകളിലാണ് അടുത്ത മാസം അഞ്ചു മുതല്‍ പണിമുടക്ക് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *