Kerala News

20 ലക്ഷം രൂപയുടെ 44 ഗ്രാം ഹെറോയിനാണ് പിടികൂടിയത്.

പാലക്കാട്: വിവേക് എക്സ്പ്രസ്സ്‌ ട്രെയിനില്‍ നിന്നും ഹെറോയിന്‍ പിടികൂടി.ട്രെയിന്‍ കംപാര്‍ട്ട്മെന്‍റിലെ സീറ്റിനടിയിൽ നിന്നു ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് മാരകലഹരിമരുന്നായ ഹെറോയി൯ കണ്ടെത്തിയത്.

മാരക മയക്കുമരുന്നായ 20 ലക്ഷം രൂപയുടെ 44 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. പാലക്കാട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.

ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് പരിശോധിക്കവേ ബാഗിനുള്ളിലുണ്ടായിരുന്ന പാംപ്പേഴ്സ് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നാലു സോപ്പ് പെട്ടികള്‍ക്കുള്ളിലായാണ് ഹെറോയിന്‍ കണ്ടെത്തിയത്.

സോപ്പു പെട്ടിക്കുള്ളില്‍ പ്ലാസ്റ്റിക് കവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 44 ഗ്രാം ഹെറോയിന്‍. ബാഗിന്‍റെ ഉടമയെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഊ൪ജ്ജിതമാക്കിയതായി ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *