Kerala News

ഭാഗികമായി ജീവനോപാധി നഷ്ടമായ കട്ടമര തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ നഷ്ടപരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവ്. പദ്ധതിയുടെ ഭാഗമായി, ഭാഗികമായി ജീവനോപാധി നഷ്ടമായ കട്ടമര തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര തുക 4.20 ലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു.

53 തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. ഇതിനായി 2 കോടി 22 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അപ്പീല്‍ കമ്മിറ്റി യോഗമാണ് നഷ്ടപരിഹാര തുക ശുപാര്‍ശ ചെയ്തത്.

പ്രതിവര്‍ഷം 180 തൊഴില്‍ ദിനങ്ങള്‍ കണക്കാക്കി, നിര്‍മ്മാണം നീണ്ടുപോയ ഏഴ് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം ഇടവക പ്രതിനിധികളുമായി സജി ചെറിയാൻ നടത്തിയ ചർച്ചയിൽ നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *