നെഹ്റു ഫൗണ്ടേഷൻ നാടകമൽസരത്തിൽരാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചയിതാവ്. ചേർത്തല, പള്ളിപ്പുറം, നെഹ്റു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫഷണൽ നാടക മൽസരത്തിൽ മികച്ച ഗാനരചനക്കുള്ള പുരസ്ക്കാരത്തിന് രാധാകൃഷ്ണൻ കുന്നുംപുറം അർഹനായി. കായംകുളം,ദേവാ കമ്യൂണിക്കേഷന്റെ ചന്ദ്രികാവസന്തം എന്ന നാടകത്തിലെ ഗാന രചനക്കാണ് അംഗീകാരം ലഭിച്ചത്.ഗാനരചനക്കു പുറമെ മികച്ച ജനപ്രിയ നാടകം , കേരളപുരം ശ്രീകുമാറിന് സംഗീതസംവിധാനം, വിജയൻ കടമ്പേരി രംഗപടം, നൂറനാട് പ്രദീപ് ഹാസ്യ നടൻ , അനിതാ സുരേഷ് പ്രത്യേക ജൂറി പുരസ്ക്കാരമടക്കമുള്ള അംഗീകാരങ്ങൾ ഈ നാടകം നേടി. Read More…
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 29 പേർക്ക് പരിക്ക്. നെയ്യാറ്റിൻകര മൂന്ന് കല്ലിൻമൂടാണ് ബസ്സപകടമുണ്ടായത്. രണ്ട് ബസ്സിലും ഡ്രൈവമാർ കുടുങ്ങി കിടക്കുകയായിരുന്നു. ഏ റെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. രണ്ട് ഡ്രൈവർമാരുടെയും നില ഗുരുതരമാണ്. നാഗർകോവിൽ – തിരുവനന്തപുരം കെഎസ്ആർടിസി ബസ്സും തിരുവന്തപുരം – നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഒരു ബസ്സിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് Read More…
തിരുവനന്തപുരം : പുരാതനവും തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ളതുമായ കഴക്കൂട്ടം കൃഷ്ണൻ കോവിലിൽ (കുളങ്ങര ക്ഷേത്രം)വെള്ളം കയറി.കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് വെള്ളം കയറിയത്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ശ്രീകോവിലിന് ഉള്ളിലേക്ക് പ്രവേശിക്കുവാൻ കഴിയാത്ത നിലയാണുള്ളത്.അമ്പലത്തിനോട് ചേർന്ന കുളങ്ങര കുളവും വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. ദിനപൂജകൾക്കും മറ്റുമായി ക്ഷേത്ര പൂജാരി വെള്ളത്തിലൂടെയാണ് നടന്ന് അകത്തേക്ക് പ്രവേശിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി തുടങ്ങിയ മഴയിലാണ് കഴക്കൂട്ടം ഉൾപ്പെടുന്ന തിരുവനന്തപുരം ഭാഗങ്ങളിൽ വെള്ളം കയറിയത്.2018 ലെ പ്രളയകാലത്തുപോലും കഴക്കൂട്ടം ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നില്ല. Read More…