സയൻസ് കോൺക്ലേവ്
കേരള സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ
സയൻസ് കോൺക്ലേവ് സംഘടിപ്പിക്കുന്നു
നവംബർ 6ന് രാവിലെ 10 മണിക്ക് യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ ഇ എം എസ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കാലത്ത് 11 മണിക്ക് കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീര്‍ സയൻസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെഷനിൽ ആസ്ട്രോ സയൻസ് ആൻഡ് കരിയർ ഓപ്പർച്യൂണിറ്റീസ് എന്ന വിഷയത്തിൽ ഡോ.ആനന്ദ് നാരായണനും, മെറ്റീരിയൽ സയൻസ് ആൻഡ് കരിയർ ഓപ്പർച്യൂണിറ്റീസ് എന്ന വിഷയത്തിൽ ഡോ.രാജൻ ടി പി ഡിയും ക്ലാസ്സുകൾ നയിക്കും.
