ചിറയിൻകീഴ് : പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു.ഒട്ടനവധി കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാനെത്തി. വിശിഷ്ട വ്യക്തികളായ ഡോക്ടർ നടുവട്ടം ഗോപാലകൃഷ്ണൻ,ഡോക്ടർ എം ജയപ്രകാശ് തുടങ്ങിയവരും ക്ഷേത്ര മേൽശാന്തി മാധവൻ പോറ്റി എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 29 പേർക്ക് പരിക്ക്. നെയ്യാറ്റിൻകര മൂന്ന് കല്ലിൻമൂടാണ് ബസ്സപകടമുണ്ടായത്. രണ്ട് ബസ്സിലും ഡ്രൈവമാർ കുടുങ്ങി കിടക്കുകയായിരുന്നു. ഏ റെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. രണ്ട് ഡ്രൈവർമാരുടെയും നില ഗുരുതരമാണ്. നാഗർകോവിൽ – തിരുവനന്തപുരം കെഎസ്ആർടിസി ബസ്സും തിരുവന്തപുരം – നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഒരു ബസ്സിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് Read More…
തിരുവനന്തപുരം : പ്രസിദ്ധമായ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു.ഒട്ടനവധി കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കാനെത്തി. ക്ഷേത്രത്തിലെ വിദ്യാരംഭം ചടങ്ങ് ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.