തിരുവനന്തപുരം : ഗായകൻ എം ജി ശ്രീകുമാറിന്റെ അക്കാദമിയും കേരളത്തിലെ പ്രമുഖ സംഗീത വിദ്യാലയവുമായ കഴക്കൂട്ടം എം ജി മ്യൂസിക് അക്കാഡമിയുടെ ഈ വർഷത്തെ വിദ്യാരംഭം ഈ വരുന്ന മാസം ഒക്ടോബർ അഞ്ചാം തീയതി കഴക്കൂട്ടത്ത് വച്ച് നടക്കുമെന്ന് അക്കാദമി പ്രിൻസിപ്പൽ ഐശ്വര്യാ എസ് കുറുപ്പ് അറിയിച്ചു.
അന്നേ ദിവസം രാവിലെ നടക്കുന്ന ചടങ്ങിൽ വച്ച് എം ജി മ്യൂസിക് അക്കാദമി പാനൽ ഓഫ് അദ്ധ്യാപകരിൽ നിന്നും കർണാടക സംഗീതത്തിലും, സിനിമാഗാന പരിശീലനത്തിലും പ്രായഭേദമന്യേ ഓഫ്‌ലൈനായും,ഓൺലൈനായും തുടക്കം കുറിക്കുവാൻ കഴിയും.
മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്കാണ് വിജയദശമി ദിവസത്തെ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുക.ഓഫ്‌ലൈനായും,ഓൺലൈനായും സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9037 5878860,9746 588860.