National

കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു.

എറണാകുളം : സംസ്ഥാനത്ത് കോളിളക്കം സൃഷ്ട്ടിച്ച സോളാർ പീഡനക്കേസില്‍ കോൺ​ഗ്രസ് നേതാവ് കെ സി വേണു​ഗേപാലിന് ഹൈക്കോടതി നോട്ടീസ്.കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച ഉത്തരവിനെതിരെയാണ് പരാതിക്കാരി ഹർജി നൽകിയത്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് കണ്ടെത്തിയാണ് കെ സി വേണുഗോപാലിന് സിബിഐ ക്ലീൻ ചിറ്റ് നല്‍കിയിരുന്നത്.

കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പരാതിക്കാരി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. കെ സി വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു.

കേന്ദ്രമന്ത്രിയായിരിക്കെ കെ സി വേണുഗോപാല്‍ സംസ്ഥാന മന്ത്രിയായിരുന്ന എ പി അനിൽകുമാറിന്‍റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പീഡനസമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു. വേണുഗോപാൽ പീഡിപ്പിക്കുന്നത് ഒരു സാക്ഷി ചിത്രീകരിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *