കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ  നിന്നുള്ള അറിയിപ്പ്.   

കഴക്കൂട്ടം: കൊറോണ വൈറസുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് എല്ലാ സംഘടിത നമസ്കാരങ്ങളും നടത്താൻ കഴിയാത്തതു കൊണ്ട് പള്ളി അടച്ചിട്ടിരിക്കുന്ന സ്ഥിതി തുടരുന്നതിനാൽ വലിയ പെരുന്നാൾ നമസ്കാരം ഉണ്ടായിരിക്കുന്നതല്ല. ജമാഅത്തിൽ നിന്നുള്ള ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളിയുടെ ഈ അവസ്ഥ തുടരുന്നതാണെന്നും കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് കമ്മിറ്റി അറിയിച്ചു.