സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തിയതി നീട്ടി

തിരുവനന്തപുരം :  സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തിയതി നീട്ടി. ഓഗസ്റ്റ് 20 ആണ് പുതുക്കിയ തീയതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണ സീറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്. കോവിഡ് കാരണം ഇത്തവണ പ്രവേശന നടപടി ഓൺലൈനിലൂടെയാണ്.