തൊഴിൽരഹിതവേതനം :അഞ്ചുതെങ്ങിലെ ഗുണഭോക്താക്കളുടെ പ്രമാണം വെരിഫിക്കേഷൻ 25 മുതൽ .

അഞ്ചുതെങ്ങ്:  ഗ്രാമപഞ്ചായത്തിലെ  തൊഴിൽരഹിതവേതന ഗുണഭോക്താക്കൾക്ക്  വിതരണം ചെയ്യുന്നതിന്  02/2020 മുതൽ  07/2020 വരെയുള്ള  തുക  അനുവദിച്ചു ഉത്തരവായിട്ടുണ്ട്. ഗുണഭോക്താക്കൾ  25/08/2020,  26/08/2020,  27/08/2020,  03/09/2020 തീയതികളിൽ  ബന്ധപ്പെട്ട  രേഖകൾ  സഹിതം  വെരിഫിക്കേഷന്  പഞ്ചായത്ത്‌  ഓഫീസിൽ ഹാജരാക്കേണ്ടതാണ്.  നിശ്ചിത സമയപരിധിയ്ക്കകം വെരിഫിക്കേഷന്  ഹാജരാകാത്ത പക്ഷം വേതനം അനുവദിക്കുന്നതല്ല എന്ന് സെക്രട്ടറി അറിയിച്ചു.