തൊഴിലവസരം !

മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജേര്‍ണലിസം, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു. താത്പര്യമുള്ളവര്‍ ഡിസംബര്‍ 17 രാവിലെ പത്തിന് യോഗ്യത, ജനന തീയതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാകണം ഉദ്യോഗാര്‍ഥികള്‍. വിവരങ്ങള്‍ക്ക് 0471-2282020.