സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

NOTIFICATION


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐ കളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 24.09.2020 . https://itiadmissions.kerala.gov.in ,  https://det.kerala.gov.in  എന്നിവയിലേതെങ്കിലും ഒരു പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

റാങ്ക് ലിസ്റ്റുകള്‍ ഐ.ടി.ഐ കളിലും പ്രസിദ്ധീകരിക്കും.  അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷന്ര്‍ വരെയുള്ള വിവരങ്ങള്‍ യഥാസമയം എസ്.എം.എസ് മുഖേന ലഭിക്കുന്നതാണ്. ആയതിനാല്‍ പ്രവര്‍ത്തനക്ഷമമായ സ്വന്തം മൊബൈല്‍ നമ്പര്‍മാത്രം അപേക്ഷാസമര്‍പ്പണത്തിന് ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 


സംസ്ഥാനത്തെ 14 വനിത ഐ.ടി.ഐ കള്‍ ഉള്‍പ്പെടെ 99 സര്‍ക്കാര്‍ ഐ.ടി.ഐ കളിളെ 76 ട്രേഡുകളിലായി 22000 ത്തോളം ട്രെയിനികള്‍ക്ക് പ്രവേശനം ലഭിയ്ക്കും.