പാമ്പുപിടുത്തക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ്: പരിശീലനത്തിന് തിരുവനന്തപുരം ജില്ലയില്‍ വനംവകുപ്പ് അപേക്ഷ ക്ഷണിച്ചു.

 

തിരുവനന്തപുരം:  പാമ്പുപിടുത്തത്തിനായുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റിനായുള്ള പരിശീലനത്തിന് തിരുവനന്തപുരം ജില്ലയില്‍ വനംവകുപ്പ് അപേക്ഷ ക്ഷണിച്ചു.ജില്ലയിലെ താമസക്കാരായ പാമ്പു പിടിത്തത്തില്‍ താല്‍പര്യവും വൈദ്യഗ്ധ്യവും മുന്‍പരിചയവുമുള്ള 21നും 65 വയസ്സിനുമിടയില്‍ പ്രായമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം.പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള അംഗീകൃത പാമ്പുപിടുത്തക്കാര്‍ക്ക് മാത്രമേ മേലില്‍ പാമ്പുപിടുത്തത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കൂ.നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 30നകം സാമൂഹ്യവനവല്‍ക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.അപേക്ഷാ ഫോറത്തിന്റെ മാതൃക വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ

www.kerala.gov.in ല്‍ ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2360462