സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികള്‍ ഒക്‌ടോബര്‍ 8 മുതല്‍ ആരംഭിക്കും

JOURNAL NEWS DESK

തിരുവനന്തപുരം : സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികള്‍ ഒക്‌ടോബര്‍ 8 മുതല്‍ ആരംഭിക്കും.സംസ്ഥാനത്തെ ഗവ. പോളിടെക്‌നിക്കുകളിലെ മുഴുവന്‍ സീറ്റിലേക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ (IHRD) പോളിടെക്‌നിക് കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും, സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം സീറ്റുകളിലേക്കുമാണ് ഓണ്‍ലൈനായി പ്രവേശനം നടക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം.

http://www.polyadmission.org  യില്‍ ഓണ്‍ലൈനായി ഒക്‌ടോബര്‍ 19 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.ഒരൊറ്റ അപേക്ഷയിൽ ഏത് ജില്ല/ സ്ഥാപനത്തിലേക്കും അപേക്ഷിക്കാം.അപേക്ഷാഫീസ് ₹ 150 (75-SC/ST).ഫീസ് ഓൺലൈനായി ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിംങ്ങ്, യു.പി.ഐ മുഖേനഅടക്കാം,അപേക്ഷകളുടെ പ്രിൻറ് സമർപ്പിക്കേണ്ടതില്ല.

ജാതി സംവരണങ്ങൾ, നാറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ കരുതുക.
EWS (മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗം) 10% സംവരണം.(സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ).പിന്നോക്ക ജില്ലകൾക്ക് (പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ്) ബോണസ് പോയിൻറ്.
 ഹോം പേജിൽ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങളും, യോഗ്യതയെ സംബന്ധിച്ച വിവരങ്ങളും ,അഡ്റസ് ബന്ധപ്പെടാവുന്ന മൊബൈൽ നമ്പർ, മറ്റു വിവരങ്ങൾ കൃത്യമായി നൽകുക. NCC , sports quota,  എന്നിവയ്ക്ക് പ്രത്യേക ലിങ്ക് വഴി അപേക്ഷ നൽകണം.