പട്ടികജാതി വികസന വകുപ്പിന്റെ പ്രൈമറി/സെക്കഡറി എഡ്യൂക്കേഷന്‍ എയ്ഡ് പദ്ധതി : വിദ്യാഭ്യാസ ധനസഹായം നൽകുന്നു .

JOURNAL NEWS DESK

തിരുവനന്തപുരം : ജില്ലയില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2020-21 അധ്യയന വര്‍ഷം ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യയന വര്‍ഷാരംഭത്തില്‍ പ്രാഥമിക പഠനാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പിന്റെ പ്രൈമറി/സെക്കഡറി എഡ്യൂക്കേഷന്‍ എയ്ഡ് പദ്ധതി പ്രകാരം ഓരോ വിദ്യാര്‍ഥിക്കും 2000 രൂപ ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു.  തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും.  വിശദാംശങ്ങള്‍ക്ക് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരുമായോ സ്‌കൂള്‍ പരിധിയിലുളള ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍/ജില്ലാ പട്ടികജാതി വികസന ഓഫിസുമായോ ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.