വിദ്യാഭ്യാസ  ധനസഹായ പദ്ധതി 'പടവുകൾ';അപേക്ഷ ക്ഷണിച്ചു

JOURNAL NEWS DESK

വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായപദ്ധതിയായ 'പടവുകള്‍', വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള 'വിദ്യാഭ്യാസ  ധനസഹായ പദ്ധതി', വിധവാ പുനര്‍വിവാഹ പദ്ധതിയായ  'മംഗല്യ പദ്ധതി', വിധവകളെ സംരക്ഷിക്കുന്നവര്‍ക്കുളള 'അഭയകിരണം പദ്ധതി' തുടങ്ങിയ പദ്ധതികള്‍ക്കുള്ള അപേക്ഷയാണ് ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വനിതാശിശു വികസന ഓഫീസ്
ഫോണ്‍:0483 2950084 ശിശുവികസന പദ്ധതി ഓഫീസുകള്‍/വകുപ്പിന്റെ വെബ്‌സൈറ്റായ http://www wcd.kerala.gov.in  എന്നിവിടങ്ങളില്‍ ലഭിക്കും.