തിരുവനന്തപുരം നഗരപരിധിയിൽ ജലവിതരണം മുടങ്ങും.

JOURNAL NEWS DESK

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പേരൂർക്കട ജലസംഭരണിയിൽ  ശുചീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ (ഒന്നാം ഘട്ടം) 23.10.2020 പകൽ 8 മണി മുതൽ വൈകിട്ട് 6 മണി വരെയും (രണ്ടാം ഘട്ടം) 24.10.2020 പകൽ 8 മണി മുതൽ വൈകിട്ട് 6 മണി വരെ പേരൂർക്കട, കുടപ്പനകുന്ന്, ഹാർവിപുരം, ചെട്ടി വിളാകം, കവടിയാർ, വെള്ളയമ്പലം, നന്തൻകോട്, കുറവൻ കോണം, പട്ടം, മെഡിക്കൽ കോളേജ് പരിസരം, ഉള്ളൂർ, കേശവദാസപുരം , മുട്ടട, അമ്പലമുക്ക്, ഊളംപാറ, പെപ്പിൻമൂട്, ജവഹർ നഗർ, ശാസ്തമംഗലം മുതലായ പ്രദേശങ്ങളിൽ ഭാഗികമായി ജലവിതരണം തടസപ്പെടുന്നതാണ്. പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിച്ച് വാട്ടർ അതോറിറ്റിയുമായി സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു