രാജ്യത്തെ സൈനിക സ്‌കൂളുകളിലെ 2021–- 22 വർഷത്തെ ആറ്‌, ഒമ്പത്‌ ക്ലാസുകളിലെ പ്രവേശനത്തിനുള്ള പരീക്ഷകൾക്ക്‌  ചൊവ്വാഴ്‌ച മുതൽ അപേക്ഷിക്കാം


തിരുവനന്തപുരം : രാജ്യത്തെ സൈനിക സ്‌കൂളുകളിലെ 2021–- 22 വർഷത്തെ ആറ്‌, ഒമ്പത്‌ ക്ലാസുകളിലെ പ്രവേശനത്തിനുള്ള പരീക്ഷകൾക്ക്‌  ചൊവ്വാഴ്‌ച മുതൽ അപേക്ഷിക്കാം

ആറാം ക്ലാസിൽ പ്രവേശനത്തിന്  2021- മാർച്ച്‌ 31ന്‌  10 വയസ്സിനും 12 വയസ്സിനുമിടയിലും, ഒമ്പതാം ക്ലാസിലേക്ക് അപേക്ഷിക്കാൻ   13 വയസ്സിനും 15 വയസ്സിനുമിടയിലായിരിക്കണം.  അംഗീകാരമുള്ള സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. ആറാം ക്ലാസിലേക്ക് പെൺകുട്ടികൾക്കും അപേക്ഷിക്കാം.അപേക്ഷിക്കാൻ ഫീസ്  ജനറൽ വിഭാഗം/ വിമുക്തഭടന്റെ മകൻ: 550 രൂപ, എസ്‌ സി–എസ്‌ ടി വിഭാഗം: 400 രൂപ.https://aissee.nta.ac.in  വെബ്സൈറ്റിലൂടെ ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. അവസാന  തീയതി നവംബർ 19.പ്രവേശന പരീക്ഷ 2021 ജനുവരി 10-ന് നടക്കും.കൂടുതൽ വിവരങ്ങൾക്ക്‌ വെബ്‌സൈറ്റ്‌:  http://www.nta.ac.in