സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

 

JOURNAL NEWS DESK

ന്യൂഡൽഹി:  കോവിഡിനെ തുടർന്ന് നീട്ടിവെച്ച സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം  പ്രഖ്യാപിച്ചു. ഒക്ടോബർ നാലിനാണ്  നടന്നത്. upsc.gov.in, upsconline.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. യോഗ്യത നേടിയവർ മെയിൻ പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോം  പൂരിപ്പിച്ചു നൽകണം.

ഒക്ടോബർ 28 മുതൽ നവംബർ 11 വരെ കമ്മീഷന്റെ വെബ്സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാവും. സിവിൽ സർവീസസ് മെയിൻ പരീക്ഷ 2021 ജനുവരി 8ന് തുടങ്ങും. പരീക്ഷയുടെ സമയ പട്ടികയോടൊപ്പം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഇ-അഡ്മിറ്റ് കാർഡ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് പരീക്ഷയ്ക്ക് 3-4 ആഴ്ചകൾക്കുമുമ്പ് ലഭ്യമാക്കും.