ദീപാവലി:  റെയിൽവേ മുൻകൂർ ടിക്കറ്റ് ബുക്കിംഗ് സമയത്തിൽ മാറ്റം

തിരുവനന്തപുരം: നാളെയും മറ്റന്നാളും(ശനി, ഞായർ) റെയിൽവേ മുൻകൂർ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തിൽ മാറ്റം. രണ്ട് ദിവസവും രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ മാത്രമേ കൗണ്ടർ പ്രവർത്തിക്കുകയുള്ളൂ. ദീപാവലി ദിനമായതിനാലാണ് നാളെയും ഞായറായതിനാലാണ് മറ്റന്നാളും സമയക്രമത്തിൽ മാറ്റം വരുത്തിയതെന്ന് റെയിൽവേ അറിയിച്ചു.