കെൽട്രോൺ : നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  

 

തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ കെൽട്രോണിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 25 ആണ്.മാനേജർ (1), എച്ച്ആർ മാനേജർ (1), അസി. മാനേജർ (3), സീനിയർ എൻജിനീയർ (7), സീനിയർ ഓഫീസർ എച്ച്ആർ (4), സീനിയർ ഓഫീസർ (4), എൻജിനീയർ (13), ഫിനാൻസ് ഓഫീസർ (5), സോഫ്റ്റ് വെയർ ഡെവലപ്മെൻറ് ഓഫീസർ (16), എൻജിനീയർ ട്രെയിനി (50) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

http://www.keltron.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് 500 രൂപ. നവംബർ 25 വരെ അപേക്ഷിക്കാം. അപേക്ഷയും വിശദ വിവരങ്ങളുംhttp://www.cmdkerala.net, www.keltron.orgഎന്നീ വെബ്സൈറ്റുകളിൽ ലഭിക്കും