അപേക്ഷ ക്ഷണിച്ചു

 

തിരുവനന്തപുരം  :വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുളള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ റെസ്‌ക്യൂ ഓഫിസര്‍ തസ്തികയിലേക്ക് ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേക്കായി തിരുവനന്തപുരം ജില്ലക്കാരായ ഉദ്ദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  ഒരു ഒഴിവാണുളളത്.  എം.എ സോഷ്യോളജി/എം.എസ്.ഡബ്ലൂ ആണ് യോഗ്യത.  കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന.  

താത്പര്യമുളളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷാ ഫോമും ബയോ ഡാറ്റയും നവംബര്‍ 10-ന് വൈകുന്നേരം 5 നകം application.tvmdcpu2019@gmail.com എന്ന മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം.  എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.  കൂടുതല്‍ വിവരങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പര്‍ 0471-2345121.