ഓൺലൈൻ നാടൻ പാട്ട്മത്സരവുമായി വക്കം മീഡിയ.പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാൻ അവസരം.

JOURNAL NEWS DESK

കടയ്ക്കാവൂർ : വക്കം മീഡിയ ഫേസ്ബുക്ക് പേജ് സംഘടിപ്പിച്ച ഓൺലൈൻ കവിതാ ആലാപന മത്സരം ,ലളിത ഗാന മത്സരം ,എന്നിവയ്ക്ക് ശേഷം പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന ഓൺലൈൻ നാടൻപാട്ട് മത്സരത്തിന് തുടക്കമായി.

നിബന്ധനകൾക്ക് വിധേയമായി മത്സരവീഡിയോകൾ ലഭിക്കേണ്ട അവസാന തീയതി 25 -12 -2020 വൈകുന്നേരം 5.00 മണി.വിഡിയോകൾ 00971523381618 ,00918136993188 എന്നീ വാട്സ്ആപ്പ്  നമ്പരുകളിൽ ഡിസംബർ 25 - ന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് ലഭിച്ചിരിക്കണം.ഒന്നും ,രണ്ടും ,മൂന്നും  സ്ഥാനങ്ങളിൽ എത്തുന്ന വിജയികൾക്ക് സമ്മാനത്തുകയും  മെമേന്റേയും സമ്മാനമായി ലഭിക്കും.എൻട്രി ഫീ ഇല്ല.