നവോദയ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : നവോദയവിദ്യാലത്തിലേക്ക് ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം. നവോദയവിദ്യാലയം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ ഈ അധ്യായന വര്‍ഷം ഏട്ടാംതരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.


അപേക്ഷകര്‍ 2005 മെയ് ഒന്നിനും 2009 ഏപ്രില്‍ 30 നും ഇടയില്‍ ജനിച്ചവരാകണം. http://www.navodaya.gov.in,www.nvsadmissionclassnine.inഎന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ 2021 ഫെബ്രുവരി 13 ന് നടത്തും.