ഓൺലൈൻ ക്ലാസ്:തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 300 ടെലിവിഷനുകൾ വിതരണ ചെയ്യുന്നു

വിക്ടേഴ്സിലൂടെയുള്ള ഓൺലൈൻ ക്ലാസ് ട്രയൽ പൂർത്തിയാക്കി പൂർണതോതിൽ ആരംഭിക്കുകയാണ്.കൊറോണ ഭീതി അകന്ന് സ്‌കൂൾ തുറക്കും വരെ ഈ രീതി പിന്തുടരേണ്ടി വരും. അതിനാൽ തിരുവനന്തപുരം ജില്ലയിൽ  ടെലിവിഷനോ ഓൺലൈൻ സൗകര്യമോ ഇല്ലാത്ത വിദ്യാർത്ഥികളുടെ ക്ലാസുകൾ ഉറപ്പുവരുത്താനായി ജില്ലാ പഞ്ചായത്തിന്റെ Own Online പദ്ധതി വഴി 300 ടീവികൾ വിതരണം ചെയ്യുകയാണ്. ഇത് കൂടാതെ ലൈബ്രറികളിലും അംഗന്‍ വാടികളിലും ഓൺലൈൻ സൗകര്യം സജ്ജീകരിക്കുന്നുണ്ട്.വനജ്യോതി വിദ്യാകേന്ദ്രങ്ങളിലും വായനശാലകളിലും സാമൂഹ്യ പഠനകേന്ദ്രങ്ങളിലും സ്ഥാപിക്കുന്ന  ടെലിവിഷൻ/ഇന്റർനെറ്റ് സൗകര്യങ്ങൾ താൽകാലികമായിട്ടല്ല. പിന്നോക്ക മേഖലയിലെ കുട്ടികൾക്ക്  ഇതുമുഖേനയുള്ള ഓൺലൈൻ പഠന സാധ്യതകൾ ഏറെയാണ്