യു.ജി.സി- നെറ്റ് പരീക്ഷ മാറ്റി.

JOURNAL NEWS DESK

ഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് അറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്  പൊക്രിയാല്‍ അറിയിച്ചു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്.മെയ് രണ്ടു മുതല്‍ പതിനേഴ് വരെയാണ്  പരീക്ഷ നടക്കേണ്ടിയിരുന്നത്.