അഞ്ചാം കല്പന : ചിത്രീകരണം പൂർത്തിയായി

 

മലബാർ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ അജികുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന അഞ്ചാം കല്പനയുടെ ചിത്രീകരണം പൂർത്തിയായി.ക്രിസ്തീയ  വിശ്വാസമനുസരിച്ച് സീനായ്  പർവതത്തിൽ വച്ച് ദൈവം 
ജനങ്ങളുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥയായി മോശയ്ക്ക് നൽകിയ പത്ത് കല്പനകളിൽ അഞ്ചാമത്തെ കല്പനയെ മുൻനിർത്തി, വർദ്ധിച്ചു വരുന്ന കൗമാര ആത്മഹത്യാ പ്രവണതയ്‌ക്കെതിരെയുള്ള ശക്തമായ പ്രതിരോധമാണ് ഈ ചലച്ചിത്രം.

കണ്ണൂർ - കാസർഗോഡ് ജില്ലകളിലായി ചിത്രീകരിച്ച  ഈ ചലച്ചിത്രത്തിൽ ടെലിവിഷൻ - സിനിമ താരങ്ങളായ വി. പി രാമചന്ദ്രൻ, മണികണ്ഠൻ എന്നിവരെ കൂടാതെ ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും പ്രധാനവേഷങ്ങളിൽ എത്തുന്നു.

വിഖ്യാത ഹോളിവുഡ് സംഗീത സംവിധായകൻ (ടൈറ്റാനിക് ) ജോൺ അൾട്മാൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ റിലീസ് ചെയ്ത്തിരുന്നു.

പുതുമുഖങ്ങളായ നന്ദന രമേശ്‌, ജ്യോതിർ ആദിത്യ എന്നിവർ നായികാ - നായകന്മാരാകുന്ന അഞ്ചാം കല്പനയിൽ സതീശൻ കാര്യത്ത്, സുധാകരൻ പയ്യന്നൂർ, ഭാസ്കരൻ, കൃഷ്ണകുമാർ, മുഹമ്മദാലി, ശ്രീജിത്ത്‌, രാജേഷ് ഈയ്യക്കാട്, ഡോ. മുഹമ്മദാലി, പ്രദീപ് രാമപുരത്ത്, മനോജ്‌ മാവിലക്കടപ്പുറം, ഹനീഫ, നാരായണൻ മലപ്പ, രതീഷ്, ലത കണ്ണൂർ, സ്മിത ജോർജ്, നവ്യ, ആതിര, അരുണ, ദേവു, നീതു അന്നൂർ, സ്മിത വലിയപറമ്പ്, തുടങ്ങിയവർ മുഖ്യവേഷങ്ങൾ ചെയ്യുന്നു.

ഛായാഗ്രഹണം സുമേഷ് ദാസും ചിത്രസന്നിവേശം മനോജ്‌ നന്ദാവനവും നിർവഹിക്കുന്നു. കലാസംവിധാനം: കൃഷ്ണകുമാർ, ചമയവും വസ്ത്രാലങ്കാരവും ഷനീജ് ശില്പി, അജികുമാറിന്റെ വരികൾക്ക് ജയൻ പിഷാരടി ഈണം പകരുന്നു. നൃത്തം: ഷിജിത്. നിർമ്മാണ നിയന്ത്രണം : രാജേഷ് ഈയ്യക്കാട്. സംവിധാന സഹായികൾ : സനൽ, ചിത്ര. ഛായാഗ്രഹണ സഹായി : ജെറി ജോർജ്. കലാസംവിധാന സഹായികൾ : മനോജ്‌ മാവിലാക്കടപ്പുറം, ഹനീഫ. വസ്ത്രാലങ്കാര സഹായി: ജയലളിത. വാർത്താവിതരണം : അഗസ്റ്റിൻ ജോസഫ്.