കേരള ലാ അക്കാദമിയിൽ ഓൺലൈൻ അഡ്മിഷൻ ക്ഷണിച്ചു.

JOURNAL NEWS DESK
തിരുവന്തപുരം:കേരള ലാ അക്കാദമി ലാ കോളേജിൽ 2021-22 അദ്ധ്യായന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പഞ്ചവത്സര ബിഎ എൽഎൽബി, പഞ്ചവത്സര ബികോം എൽഎൽബി, ത്രിവത്സര എൽഎൽബി, എൽഎൽഎം, എംബിഎൽ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പഞ്ചവത്സര ബിഎ എൽഎൽബി, ബികോം എൽഎൽബി കോഴ്സുകൾക്ക് 45% മാർക്കോടെ പ്ലസ്ടു യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷ ഫീസ് 1,250/- രൂപ.

ത്രിവത്സര എൽഎൽബി കോഴ്സിലേക്ക് 45% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. അപേക്ഷ ഫീസ് 1,000/- രൂപ.എൽഎൽഎം, എംബിഎൽ എന്നീ കോഴ്സുകൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും നിയമ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1,000/- രൂപ.

അപേകൾ ഓൺലൈൻ വഴി (www.keralalawacademy.in) സമർപ്പിക്കാവുന്നതാണ്.കേരള ലാ അക്കാദമി ലാ കോളേജ്
പേരൂർക്കട, തിരുവനന്തപുരം – 695005