സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു.

JOURNAL NEWS DESK

ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ  നീട്ടിവെച്ചു. ജൂണ്‍ 27നായിരുന്നു പരീക്ഷ നടത്താനായിരുന്നു  തീരുമാനിച്ചിരുന്നത്. വരും ദിവസങ്ങളിലും വ്യാപനം തുടരുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടിവെച്ചത്. ഒക്ടോബര്‍ പത്തിന് പരീക്ഷ നടത്തുമെന്ന് യുപിഎസ്‌സിയുടെ വിജ്ഞാപനത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷവും ഒക്ടോബറിലാണ് പരീക്ഷ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 31ന് നടക്കേണ്ട പരീക്ഷയാണ് ഒക്ടോബറിലേക്ക് നീട്ടിവെച്ചത്.