കേരള മീഡിയ അക്കാദമി: ഇന്റര്‍വ്യൂ 8 ന്

തിരുവനന്തപുരം : കേരള മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ കൊച്ചി /തിരുവനന്തപുരം സെന്ററുകളിലെ പുതിയ ബാച്ചിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഈ മാസം 8 ന് (ചൊവ്വാഴ്ച) രാവിലെ 10.30 ന് നടക്കും. വിശദവിവരങ്ങള്‍ അപേക്ഷകരെ ഇമെയില്‍/ഫോണ്‍ മാര്‍ഗ്ഗം അറിയിക്കുന്നതാണ്. കോഴ്‌സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ അക്കാദമി ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍ നമ്പറുകള്‍ : കൊച്ചി : 0484 2422275 / 8281360360 തിരുവനന്തപുരം : 0471 2726275 / 9447225524