ഗസ്റ്റ് അധ്യാപക അഭിമുഖം11 ന്

 

തിരുവനന്തപുരം:  സർക്കാർ കോളേജിൽ സംസ്‌കൃത വിഭാഗത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 11 ന് രാവിലെ 11 മണിക്ക് നടത്തും.  കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ പങ്കെടുക്കാം.കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.


അഭിമുഖത്തിൽ ഓൺലൈൻ ആയി പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള ഓൺലൈൻ അപേക്ഷ മുഖേന ഒൻപതിന് വൈകിട്ട് 5 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യണം.  കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റിൽ  http://www.gcwtvm.ac.in