ഗവ.ഹോമിയോ കോളേജ് അധ്യാപക നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ 30ന്

JOURNAL NEWS DESK

തിരുവനന്തപുരം : ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്-ഇൻ-ഫാർമസി (ഹോമിയോ)2021-I കോഴ്‌സിലെ അധ്യാപക നിയമനത്തിന് ജൂൺ 30ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസറുടെ ചേമ്പറിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു വാക്ക് ഇൻ ഇന്റവ്യൂ നടത്തും. അംഗീകൃത സർവ്വകലാശാലയുടെ ബി.എച്ച്.എം.എസ് ബിരുദവും, മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷനും ആയിരിക്കും അടിസ്ഥാന യോഗ്യത. എം.ഡി(ഹോമിയോ)ബിരുദം അഭിലഷണീയം. മണിക്കൂറിന് 500 രൂപ നിരക്കിൽ ഒരു മാസം പരമാവധി 18,000 രൂപ വേതനം നൽകും. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരം ഐരാണിമുട്ടം സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ജൂൺ 30ന് രാവിലെ 11 മണിക്ക് ഹാജരാകണം. അഞ്ച് ഒഴിവുകളിലേയ്ക്കാണ് നിയമനം. യാത്രാബത്ത നൽകുന്നതല്ല