ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ വായ്പയ്ക്ക് സബ്‌സിഡി.


തിരുവനന്തപുരം : കേരളത്തിലെ ഭിന്നശേഷിക്കാർക്ക് കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നാമമാത്രമായ പലിശനിരക്കിൽ പത്ത് വർഷം വരെ തിരിച്ചടവ് കാലാവധിയിൽ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 50 ലക്ഷം രൂപ വരെ വായ്പ നൽകുന്നു.അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് മാനദണ്ഡങ്ങൾക്കു വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും നൽകും. കോർപ്പറേഷൻ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് നിർദ്ദിഷ്ട രേഖകൾ സഹിതം

മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.വിശദവിവരങ്ങൾക്ക് www.hpwc.kerala.gov.in , 0471-2347768, 0471-2347156, 7152, 7153, 9446313975.