ഐ.ടി.ഐ യില്‍ രണ്ട് വര്‍ഷ മെട്രിക് ട്രേഡുകളുടെ സൗജന്യ പരിശീലനം : അപേക്ഷ ക്ഷണിച്ചു.

പട്ടിക ജാതിവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ മരിയാപുരം ഐ.ടി.ഐ യില്‍ രണ്ട് വര്‍ഷ മെട്രിക് ട്രേഡുകളായ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, സര്‍വ്വേയര്‍ എന്നിവയിലും ഒരു  വര്‍ഷ നോണ്‍മെട്രിക് ട്രേഡായ കാര്‍പ്പെന്റര്‍ ട്രേഡിലും ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു.

http://www.scdd.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. പരിശീലനം സൗജന്യമാണ്.പരിശീലന കാലയളവില്‍ പഠനയാത്ര, സ്‌റ്റൈപന്റ്, ലംപ്‌സം ഗ്രാന്‍ഡ്, ഉച്ചഭക്ഷണം, പോഷകാഹാരപദ്ധതി, ഹോസ്റ്റല്‍ സൗകര്യം, യൂണിഫോം എന്നിവയും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 0471-234230, 9605235311.