ശ്വേതാമേനോൻ നായികയായി മാതംഗി.

JOURNAL NEWS DESK
         
തിരുവനന്തപുരം : വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്വേതാമേനോൻ നായികാ ചിത്രം  മാതംഗി കണ്ണൂരിൽ പുരോഗമിക്കുന്ന.ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ അഭിനയിക്കുന്നത്.            

ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല ,ഗീതാ വിജയൻ , സുനിത ധൻരാജ്,  രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ബാനർ - വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം - ജെ.കെ നായർ , രചന, സംവിധാനം - ഋഷി പ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സി പി കൃഷ്ണദാസ്, ഛായാഗ്രഹണം - ഉത്പൽ വി നായനാർ, ഗാനരചന - ഋഷി പ്രസാദ്, സംഗീതം - സോമസുന്ദരം, ആലാപനം - കെ എസ് ചിത്ര, സുജാത മോഹൻ, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ - അരവിന്ദൻ കണ്ണൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ. തമിഴിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു.

Join What's app News Group
https://chat.whatsapp.com/JEgCGX4Sw3mFdjDuw1Mnoz

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂളിൽ നിന്നും  കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ ഓൺലൈനായി പഠിയ്ക്കാം. അഡ്മിഷൻ ആരംഭിച്ചു.  PH: 9037588860 / 0471 3590380