ജി.വി. രാജയിൽ ഹെഡ് കോച്ച് കരാർ നിയമനം

 

തിരുവനന്തപുരം : ജി.വി. രാജ സ്പോർട്സ് സ്‌കൂളിൽ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹെഡ് കോച്ച് - ജൂഡോ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

സ്പോർസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിക്കുന്ന പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് http://www.gvrsportsschool.org സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10 ആണ്.