നിയുക്തി തൊഴില്‍ മേള ഡിസംബര്‍ 11 ന്

 

തിരുവനന്തപുരം : നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് കാര്യവട്ടവും ചേര്‍ന്ന് ഡിസംബര്‍ 11 ന് നിയുക്തി 2021 തൊഴില്‍ മേള നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗദായകര്‍ നവംബര്‍ 31 ന് മുന്‍പായി www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.