വ്യാപാര സ്ഥാപനങ്ങളുടെ ലേബർ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

തിരുവനന്തപുരം : 1960 ലെ കേരളാ ഷോപ്സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെൻറ് നിയമവും 1961 ലെ ചട്ടങ്ങളും അനുസരിച്ച് രജിസ്ട്രേഷൻ എടുക്കുന്നതും രജിസ്ട്രേഷൻ പുതുക്കുന്നതും , രജിസ് ട്രേഷൻ ക്യാൻസൽ ചെയ്യുന്നതും സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന്  ലേബർ ഓഫീസർ അറിയിപ്പ്.

 ഒരു സ്ഥാപനം ആരംഭിച്ചാൽ 60 ദിവസത്തിനകം ലേബർ രജിസ്ട്രേഷൻ എടുക്കേണ്ടതും എല്ലാ വർഷവും നിലവിലുള്ള രജിസ്ട്രേഷൻ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുമ്പെങ്കിലും ( നവംബർ 1 മുതൽ 30 ) പുതുക്കേണ്ടതുമാണ് . ഇതിനുള്ള അപേക്ഷ www.lc.kerala.gov.in എന്ന സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാവുന്നതും സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാവുന്നതുമാണ് .

 പുതിയ രജിസ്ട്രേഷൻ എടുക്കുന്നതിനുള്ള അപേക്ഷയോടൊപ്പം പഞ്ചായത്ത് ലൈസൻസ് അല്ലെങ്കിൽ വാടക കരാർ / കരം അടച്ച രസീത്/മറ്റ് രേഖകൾ എന്നിവയിൽ ഏതെങ്കിലും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ് . രജിസ്ട്രേഷൻ യഥാസമയം എടുക്കാതിരിക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്യുന്നത് കുറ്റകരവും ശിക്ഷാർഹവുമായ നടപടിയാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളിൽ മാറ്റംവരുത്തുന്നതിനായി ഓൺലൈനായി 50 രൂപ അടച്ച് അമെൻമെൻറ് അപേക്ഷ നൽകേണ്ടതാണ് .സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ചാൽ കാലതാമസം കൂടാതെ ഓൺലൈനായോ നേരിട്ടോ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതിനുള്ള അപേക്ഷ നൽകേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്ക് 04712647062,8547655358