ആരോ : ആദ്യ ഗാനം  പുറത്തിറങ്ങി.

തിരുവനന്തപുരം : കരീം സംവിധാനം ചെയ്യുന്ന ആരോ എന്ന ചിത്രത്തിന്റെ വശ്യത തുളുമ്പുന്ന ഗാനം പ്രേക്ഷകരിലേക്ക് എത്തി. വിത്രീ പ്രൊഡക്ഷൻസും അഞ്ജലി എന്റർടൈംമെന്റ്സിന്റെയും ബാനറിൽ വിനോദ് ജി പാറാട്ട്, വി കെ അബ്ദുൽകരീം, ബിബിൻ ജോഷ്വ ബേബി,സാം വർഗ്ഗീസ് ചെറിയാൻ എന്നിവരാണ് നിർമ്മാതാക്കൾ. ടീം അഞ്ജലി  ജി കെ പിള്ള,ഡോക്ടർ രഞ്ജിത് പിള്ള,മുഹമ്മദ് ഷാ എന്നിവരാണ് മറ്റ് സഹ നിർമ്മാതാക്കൾ.റഷീദ് പാറക്കൽ, കരീം എന്നിവർ രചന നിർവ്വഹിച്ചിരിക്കുന്നു.ചായാഗ്രഹണം മാദേഷും എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും നിർവഹിക്കുന്നു.

ജോജോ ജോർജ്,കിച്ചു ടെല്ലസ്, അനുമോൾ, ജയരാജ് വാര്യർ, സുധീർ കരമന,സുനിൽ സുഗത,നവാസ് കലാഭവൻ, ശിവജിഗുരുവായൂർ, ടോഷ് ക്രിസ്റ്റി, ഹരീഷ്, അജീഷ് ജോൺ,മനാഫ് തൃശ്ശൂർ, ജാസ്മിൻ ഹണി,അഞ്ചു കൃഷ്ണ, അമ്പിളി,അനീഷ, മാസ്റ്റർ ഡറിക്ക്‌രാജൻ, അൽത്താഫ് മനാഫ് എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.റഫീഖ് അഹമ്മദ് എഴുതിയ ഗാനങ്ങൾക്ക് ബിജിബാൽ സംഗീതവും പശ്ചാത്തലസംഗീതവും പകർന്നിരിക്കുന്നു.ആർട്ട്‌ ഡയറക്ടർ സുനിൽ ലാവണ്യ. കോസ്റ്റ്സ്റ്റും ഡിസൈനർ പ്രദീപ് കടക്കശ്ശേരി. മേക്കപ്പ് രാജീവ് അങ്കമാലി. പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ.പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി. സൗണ്ട് ഡിസൈനർ ആശിഷ് ഇല്ലിക്കൽ. സ്റ്റിൽസ് സമ്പത്ത് നാരായണൻ. സ്റ്റണ്ട്സ് ബ്രൂസിലി രാജേഷ്. കൊറിയഗ്രാഫി തമ്പിശിവ. ഡിസൈൻസ് ആർട്ടോ കർപസ്സ്. വാർത്താപ്രചരണം എംകെ ഷെജിൻ ആലപ്പുഴ